സത്യവേദപുസ്തകം

St. Mary's Indian Orthodox Church 
Northern Virginia 
Home | Resources | Lectionary | Church Calendar About Us | Contact Us 
പുസ്തകങ്ങൾ
ഉല്പത്തി 
പുറപ്പാട് 
ലേവ്യർ 
സംഖ്യ 
ആവർത്തനം 
യോശുവ 
ന്യായാധിപന്മാർ 
രൂത്ത് 
1 ശമൂവേൽ 
2 ശമൂവേൽ 
1 രാജാക്കന്മാർ 
2 രാജാക്കന്മാർ 
1 ദിനവൃത്താന്തം 
2 ദിനവൃത്താന്തം 
എസ്രാ 
നെഹെമ്യാവ് 
എസ്ഥേർ 
ഇയ്യോബ് 
സങ്കീര്‍ത്തനങ്ങൾ 
സദൃശ്യവാക്യങ്ങൾ 
സഭാപ്രസംഗി 
ഉത്തമഗീതം 
യെശയ്യാവ് 
യിരെമ്യാവ് 
വിലാപങ്ങൾ 
യെഹെസ്കേൽ 
ദാനീയേൽ 
ഹോശേയ 
യോവേൽ 
ആമോസ് 
ഒബദ്യാവ് 
യോനാ 
മീഖാ 
നഹൂം 
ഹബക്കൂക്‍ 
സെഫന്യാവ് 
ഹഗ്ഗായി 
സെഖര്യാവ് 
മലാഖി 
മത്തായി 
മർക്കോസ് 
ലൂക്കോസ് 
യോഹന്നാൻ 
പ്രവൃത്തികൾ 
റോമർ 
1 കൊരിന്ത്യർ 
2 കൊരിന്ത്യർ 
ഗലാത്യർ 
എഫെസ്യർ 
ഫിലിപ്പിയർ 
കൊലോസ്യർ 
1 തെസ്സലോനിക്യർ 
2 തെസ്സലോനിക്യർ 
1 തിമൊഥെയൊസ്‌ 
2 തിമൊഥെയൊസ്‌ 
തീത്തോസ് 
ഫിലേമോൻ 
എബ്രായർ 
യാക്കോബ് 
1 പത്രോസ് 
2 പത്രോസ് 
1 യോഹന്നാൻ 
2 യോഹന്നാൻ 
3 യോഹന്നാൻ 
യൂദാ 
വെളിപാട് 

സഭാപ്രസംഗി 11

1 നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;

2 ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്തു അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.

3 മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണെടത്തു തന്നേ കിടക്കും.

4 കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.

5 കാറ്റിന്റെ ഗതി എങ്ങോട്ടെന്നും ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ ഉരുവായി വരുന്നതു എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.

6 രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെകൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകുംഎന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

7 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു.

8 മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ.

9 യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.

10 ആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായ അത്രേ.

സഭാപ്രസംഗി 
1
2
3
4
5
6
7
8
9
10
11
12
Problems? Comments? Please send email to: Web Team, St. Mary's Indian Orthodox Church, Northern Virginia