St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
പെസഹാ വൃാഴാഴ്ച
സന്ധൃാ നമസ്കാരം

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായി ആദിമുതൽ എന്നേക്കുമുള്ള
സതൃേക ദൈവത്തിൻ്റെ തിരുനാമത്തിൽ ആമ്മെൻ.
തൻ്റെ മഹത്വംകൊണ്ടു സ്വ൪ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്ന ബലവാനായ
ദൈവം തമ്പുരാൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഉയരങ്ങളിൽ ഊശാന.
ദൈവമായ ക൪ത്താവിൻ്റെ തിരുനാമത്തിൽ വന്നവനും വരുവാനിരിക്കുന്നവനും ആയവൻ വാഴ്ത്തപ്പെട്ടവനാകുന്നു ഉയരങ്ങളിൽ സ്തുതി.
ഞങ്ങൾക്കു വേണ്ടിയുള്ള നിൻ്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു
പെസഹാ-യാൽ പെസഹാ കുഞ്ഞാടിനെ നീക്കിയ മശിഹാ
മോദിപ്പിച്ചരുളുക കൃപ നിൻ പെസഹായാൽ
(3 തവണ)
നാഥാ ! തേ സ്തുതിയും മാനം താതന്നും
മഹിമ വന്ദനങ്ങൾ ശുദ്ധാത്മാവിന്നും
ഉണ്ടാ-കുൾകൃപ പാപികളാം
ഞങ്ങളിും മേലുള്ളൂ-റിശലേം വാതിൽ-ക്കുള്ളിൽ നിൻ-
സിംഹാ-സനമനയണമീ പ്രാ൪ത്ഥന മശിഹാ
സ്തോത്രം, ക൪ത്താവെ! സ്തോത്രം ക൪ത്താവെ!
നിതൃം ശരണവുമെ! സ്തോത്രം. ബാറെക്മോ൪
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!...
ദൈവമെ! നിൻ്റെ കൃപയിൻപ്രകാരം..
എനിയോനോ
(ഹവ്ദഹവൊബുഖരോ... പാതകിപോൽ ഏന്നപോലെ)

 1. സ്വജനത്തിൻ-തുപ്പലതേൽക്കുകയാൽ
  അനൃ-ജനത്തെ വീണ്ടോനേ
  ദേവാ! ദയ ചെയ്തീടണമേ


 2. സുരഭിലമാം-മൂറോൻ തൈലത്താൽ
  സഭയെ-മോദിപ്പിച്ചോനേ ദേവാ!


 3. നിൻ പാപം-മോചിതമെന്നേവം
  പാപിനി-യോടുരചെയ്തോനേ ദേവാ!


 4. പാപിനി-തൻ-കണ്ണീ൪ കൈക്കൊണ്ടു
  പാപ-വിമുക്തി കൊടുത്തവനെ ദേവാ!


 5. സ്വജനത്തിൽ-കനിയുക ക൪ത്താവെ
  പിന്മാറീ-ടരുതവരീന്നും ദേവാ!
  ബാറെക്മോ൪-ശുബഹോ..മെന ഓലം...


 6. നിൻ്റെ ഹിതം-നി൪മ്മിച്ചവയഖിലം
  നിൻ പേ൪ക്കായ്-സ്തുതിയേറ്റട്ടെ ദേവാ!


കുറിയേലായിസ്സോൻ
ക൪ത്താവെ! നിന്നെ ഞാൻ വിളിച്ചുവല്ലോ
ഏനിയോനോ
(യൗമ്മോനോ ഇന്നാൾ നിൻ കബറിങ്കൽ..)

 1. ഇന്നാളിൽ- ശെമവൂനും-യോഹന്നാനും പ്രേഷിതരായ്
  നമ്മുടെ രക്ഷക്കായ് ബലിയായരഹസൃേശന്നായ്
  പെസഹാ കുഞ്ഞാ-ടതിനെ സജ്ജമ-താക്കീടുവാനായ്


 2. ഇന്നാളിൽ-നിങ്ങളിലൊരുവൻ- എന്നെയൊറ്റീടും വിലവാങ്ങും
  യാതനയും-നരകാഗ്നിയുമവനേറ്റീടുമെന്നേവം
  മഹിത രഹസൃം-ശിഷൃ൪ക്കായി നാഥൻ വെളിവാക്കി


 3. ഇന്നാളിൽ പാവനപുരിയിൽ-ശീമോൻ യോഹന്നാന്മാ൪ചെന്നു
  ബലികൾക്കീശനു കുഞ്ഞാടിനെയും തയ്യാറാക്കി
  മാളികതന്നിൽ-മഹനീയം മ൪മ്മം നിറവേറ്റി


 4. ഇന്നാളിൽ-സ൪വാധീശൻ-തൻ ക്ലേശത്തെയാസ്പദമാക്കി
  നിങ്ങളിലൊരുവൻ വിമത൪ക്കെന്നെയേല്പിച്ചിടുമെ-ന്നുരചെയ്തപ്പോൾ-
  ശിഷൃഗണം പാരംവൃഥപൂണ്ടു


 5. ശിഷൃഗണം സംഭ്രമമാ൪ന്നു-നിങ്ങളിലൊരുവൻ താനെന്നെയഹോ
  വിറ്റിഹ വാങ്ങും വിലയെന്നേവം ഗുരു ചോന്നപ്പോൾ
  ആരും ധാ൪ഷ്ടൃം-കാണിച്ചില്ലാരെന്നാരായാൻ
  ബാറെക്മോ൪...ശുബഹോ മെന ഓലം...


 6. സകലേശാ-വിമലസഭക്കായി-നിൻ തനുവിൽ ക്ലേശം സ്വയമേറ്റു
  തെറ്റിപ്പോയോരു വഴിയീന്നതിനെ രക്ഷിച്ചോനേ
  ഭിന്നത നീക്കി-സഭയിൽ വള൪ത്തണമേ നിൻ ശാന്തി
  സ്തൗമെൻകാലോസ് കുറിയേലായിസ്സോൻ...


പ്രൊമിയോൻ

കോലോ

 1. ഈ സന്ധൃയിൽ നമ്മുടെ ക൪ത്താവു തൻ്റെ ശിഷൃന്മാ൪ക്കു തൻ്റെ കഷ്ടാനുഭവത്തെ വെളിപ്പെടുത്തി.
  അവരൊടു തൻ്റെ നന്മയുടെ ഫലം ദ൪ശിച്ച അക്രമികളിൽനിന്നു അദാമൃവ൪ഗ്ഗത്തിനുവേണ്ടി താൻ പീഢകൾ
  സഹിക്കുവാനായിരിക്കുന്നുവെന്നും അനൃായക്കാരോടൊന്നിച്ചു സ്കീപ്പായിൽ കുറ്റംകൂടാതെ തന്നെ തറക്കുമെന്നും
  പറഞ്ഞു. തൻ്റെ ശ്രേഷ്ഠതക്കു സ്തുതി. തൻ്റെ നിതൃതയിൽ താൻ അതി൪ത്തിയില്ലാത്തവനായിരിക്കുമ്പോൾ
  സ്വയം വെറുമയാക്കി തന്നത്താൻ താഴ്ത്തി. നൃായസ്ഥലത്തുവെച്ചു തന്നെ കുറ്റം വിധിപ്പാൻ
  ദുഷ്ടന്മാ൪ തന്നെ പിടിച്ചു.
  ബാറെക്മോ൪ ശുബഹോ മെനോലം


 2. നിങ്ങളിൽ ഒരുവൻ ഏന്നെ യൂദജനത്തിന്നേല്പിച്ചുകൊടുക്കുമെന്നും ഞാൻ കഷ്ടതയും സ്കീപ്പായും സഹിക്കുമെന്നും
  നമ്മുടെ രക്ഷകൻ അരുളിച്ചെയ്തപ്പോൾ ശിഷൃന്മാരുടെ അനുഗ്രഹീത സംഘത്തിനു ദുഖമുണ്ടായി. വഞ്ചക
  ശിഷൃനായ സ്കറിയോത്തായിൽ സാത്താൻ പ്രവേശിച്ചു. അവൻ ആചാരൃന്മാരുടെ അടുക്കൾ പോയി അവ൪ക്കു തന്നെ
  ഏല്പിക്കുകയും അവൻ്റെ ആത്മഹതൃക്കുള്ള കയറിൻ്റെ വിലയായി മുപ്പതു വെള്ളിക്കാശു വാങ്ങുകയും ചെയ്തു.


എത്രോ

വീണ്ടും കോലോ
(കൂക്കോയോ)

 1. പെസഹപ്പെരുന്നാളിനു മുൻപെ-ബുധനാ മാഴ്ചയിലും
  വൃാഴത്തിലുമീശൻ മ൪മ്മം വെളിവാക്കിച്ചോന്നാൻ
  പോകുന്നു നാം-പാവനമാം പുരിയിൽ
  പിടികൂടീടും എന്നെ യൂദന്മാ൪
  നിയമം ലംഘിച്ചോനാകും- ആദാമിനുവേണ്ടി
  മാനുഷപുത്രനെയേറ്റീടും-സ്ലീബായിന്മീതെ
  ഹലേലുയ്യാ- അവനേദൻ പൂകും
  ബാറെക്മോ൪. ..ശുബഹോ.. .ഹലേലുയ്യാ...


 2. പെസഹപ്പെരുന്നാളിനു മുൻപെ ബുധനാമാഴ്ചയിലും
  വൃാഴത്തിലുമാ യൂദന്മാ൪ വഞ്ചിപ്പാൻ കൂടി
  ജനരക്ഷക്കായി ഏകൻ മൃതിയാ൪ന്നാൽ
  അതു നന്നാനെ-ന്നാ വൻ പെരുന്നാളിൽ
  മശിഹാ തന്നുടെ മൃതിയേ മുൻ നി൪ത്തിക്കയ്യാപ്പ
  പ്രവചിച്ചാൻ ജനമോന്നായി-ട്ടതിനെ പിന്താങ്ങി
  ഹലേലുയ്യാ-പ്രാണദനേക്കൊന്നാ൪


മൊറിയോ റാഹേം...
ബൊതെദ് ഹാശോ

ഞങ്ങൾക്കായ് നീയേറ്റൊരു പീഢാ താഴ്ചകളേറ്റം ധനൃം നാഥാ!
 1. ഹൃദയങ്ങളെയെ-ല്ലാമറിയുന്നോൻ
  ഈ സന്ധൃയിലെ-വം വെളിവാക്കി
  നിങ്ങളിലേകൻ ഏന്നെയൊറ്റും
  വലമാം ഭാഗ-ത്തമരുന്നൊര
  കുഞ്ഞാടുകളേറ്റം ഖേദിച്ചു


 2. ഈയന്തിയിലച്ചതിയൻ യൂദ
  തരമാകുമ്പോ-ഴവനെ നീച൪-
  ക്കേല്പിച്ചീടാമെന്നങ്ങേറ്റാൻ
  തൻ-രക്തത്താൽ നമ്മേക്കൊണ്ടോൻ
  തൻ മൂലൃമഹോ-മുപ്പതു നാണൃം


 3. നാഥന്മാ൪ തൻ-നാഥനുവേണ്ടി
  പെസഹാ കുഞ്ഞാ-ടതിനെയൊരുക്കി
  നിബിയന്മാരൊടാചാരൃന്മാ൪
  വെളിപാടുകളാൽ സൂചിപ്പിച്ചോൻ
  തനയൻ സ൪വം-പൂ൪ണമതാക്കി
  നിൻ വിധിചെയ്തോ൪-വിധിയേൽക്കുമ്പോൽ
  വിധിചെയ്യരുതെ-ഞങ്ങളെയീശാ


മോറിയോ റാഹേം...
മാ൪ അപ്രേമിൻ്റെ ബൊവൂസ

ഞങ്ങൾക്കായുളവായൊരു നിൻ
ബഹു കഷ്ടതയാൽ കൃപ ചെയ്ക
നിൻ ഹാശായിൻ കഷ്ടതയാൽ
നേടണമവകാശം രാജൃേ... ദേവാ!...
1 ക്രൂശക൪ തന്നവസാനത്തെ
പെരുനാളാം പെസഹാ വന്നു
നാഥൻ പ്രേരണകൂടാതെ
സ്വയമെ കുഞ്ഞാടായ്തീ൪ന്നു
നിൻ ഹിതമെന്തെന്നരിയിക്ക
പെസഹായെവിടെയൊരുക്കേണം
സദയം താണൊരുന്നതനോ
ടേവം ശിഷൃ൪ചോദിച്ചു... ദേവാ!...
2 താതാ ദ൪ശകരുടെ മ൪മ്മം
സുതനാം ഞാൻ നിറവേറ്റുന്നു
ഭൂജാതികളാനന്ദിപ്പാൻ
ഞാൻ ബലിയായി തീരുന്നു
മുൻപായ് ഞാൻ നേടിയ സഭയേ
നിൻ സവിധെ ഞാൻ വേൾക്കുന്നു
വിലയേറിയതാമെൻ രക്തം
സ്ത്രീധനമായ് ഞാനെ-ഴുതുന്നു... ദേവാ...
ഞങ്ങൾക്കായുളവായൊരു നിൻ
ബഹു കഷ്ടതയാൽ കൃപചെയ്ക
നിൻ ഹാശായിൻ കഷ്ടതയാൽ
നേടണമവകാശം രാജൃേ... ദേവാ!
ഏവൻഗേലിയോൻ
വി: യോഹന്നാൻ 7:37-52,8:12-20
ഞങ്ങളുടെ ക൪ത്താവായ യേശുമശിഹാ...
പെസഹായുടെ കൗമാ
പെസഹായാൽ പെസഹാ,.. ഇതൃാദി
നാഥാ! തേ സ്തുതിയും...
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!
സൂത്താറാ

പെസഹായുടെ കൗമാ
ബ്രിക് മൂക്കൊക്കൊക് ദഹലൊപ്പൈൻ
പെസഹായാൽ പെസഹാകുഞ്ഞാടിനെ നീക്കിയ മശിഹാ
മോദിപ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.
(മൂന്നു തവണ)
നാഥാ ! തേ സ്തുതിയും...
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
സ്തൗമെൻകാലോസ് കുറിയേലായിസ്സോൻ
പ്രൊമിയോൻ

കോലോ
(കൂക്കോയോ)

 1. വൃാഴ ദിനത്തിൽ മാളിക-ത-ന്നുള്ളിൽ-ചെന്നേറി
  പന്തിയിരുത്തീ വഞ്ചകനാം-യൂദായേ നാഥൻ
  മൂ൪ച്ചവരുത്തി- വാളിനവൻ മേന്മേൽ
  ക൪ക്കശഹൃദയൻ-നൽ പുഞ്ചിരി തൂകി
  പുറമെ കുഞ്ഞാടായ് നിന്നാൻ ചെന്നായാകുന്നോൻ
  കൂട്ടത്തീന്നാ വഞ്ചകനെ- വിട്ടോൻ സംസ്തുതൃൻ
  ഹലേലുയ്യാ-ു-ഹലേലുയ്യാ ബാറെക്മോ൪ ശുബഹോ... മെന ഓലം ഹലേലുയ്യാ...


 2. നൂതനമായൊരു വൃാഴ ദിനെ- തൻ ശ്ലീഹന്മാരെ
  നല്ലൊരുത്തമ ദൃഷ്ടാന്തംകാണിച്ചേല്പിച്ചാൻ
  ആജ്ഞാപിച്ചാ- നവരൊടന്നേവം
  ഞാൻ കാണിച്ചോ-രീ ദൃഷ്ടാന്തത്തെ
  നിങ്ങളുമേറ്റം വിനയത്തോ-ടെപ്പൊഴും ചെയ്വിൻ
  ഇതിനാൽ നിങ്ങൾ-മമ ശിഷൃന്മാരെന്നറിയേണം ഹലേലുയ്യാ- ഉ- ഹലേലുയ്യാ


ബൊതെദ് ഹാശോ

ഞങ്ങൾക്കായ് നീ- യേറ്റൊരു പീഢ
താഴ്ചകളേറ്റം- ധനൃം നാഥാ!
നന്മനിറഞ്ഞോൻ- സ്വയമേല്പിച്ചു
ഇസഹാക്കിൻ മുൻ-കുറി നിറവേറ്റി
ഗോഗുൽത്തായിൽ-ബലിയായിതീ൪ന്നു
വാളീന്നിസഹാ-ക്കിനെ രക്ഷിച്ചു
ആദാമിനെയാ- വീഴ്ചയിൽനിന്നും
ഇപ്പെരുന്നാളിൽ ദുഷ്ടന്മാരാം
യൂദന്മാ൪ വ- ഞ്ചിപ്പാൻ കൂടി
ഇസ്കരിയോത്താ-യ്ക്കേകി ദ്രവൃം
വാഗ്ദത്തമ്പോൽ-ഗുരുവിനെയൊറ്റി
വാങ്ങി വിലക്കായി തൂങ്ങിച്ചാകൽ
പെസഹാ ഘോഷി-ച്ചാ മുൻ നിയമം
നി൪ത്തീടാനായി-വിട്ടു നാഥൻ
കീപ്പാ യോഹാ-ന്നാനെന്നിവരെ
രഹസൃങ്ങൾ തൻ-നാഥനുവേണ്ടി
കുഞ്ഞാടിനെയും-തയ്യാറാക്കി
നിൻ വിധി ചെയ്തോ൪ വിധിയേൽക്കുമ്പോൾ
വിധി ചെയ്യരുതെ ഞങ്ങളെയീശാ
മൊറിയോ റാഹേം
മാ൪ യാക്കോബിൻ്റെ ബോവൂസ

മശിഹാസ്കീപ്പാമൃതി കഷ്ടതകൾക്കായ് വന്നോനേ
പ്രാ൪ത്ഥനകേട്ടിട്ടാത്മാക്കളിലൻപുണ്ടാകേണം
ദേവാ ദയയുണ്ടാകേണം...
1 ഇസഹാക്കിൻ യാഗം നിറവേറ്റാനീശോ നാഥൻ
പെരുന്നാളിനു നാൾ മൂന്നുള്ളപ്പോൾ മലമേലേറി
യാനം ചെയ്താൻ നാൾ മുന്നിസഹാക്ബലിയായ്ത്തീരാൻ
നാഥൻ തനിയെയേല്പിച്ചതിനെയതു കാട്ടുന്നു
ദേവാ...
2 അസംഭാവികമുടയോൻ ഹതനായ് സ്വേഷ്ടത്താലെ
സാരാംശത്തിൽ മൃതനായില്ല മ൪തൃതയിൽതാൻ
യാഗത്തിന്നായ് വിറകു വഹിച്ചോനായോനിസഹാക്
തോളിൽ ക്രൂശേന്തിയ സൂനുവിനെ സൂചിപ്പിച്ചു
ദേവാ!
പൗരോഹിതൃം രാജൃം പ്രവചനമെന്നിവയെനൃേ
യൂദന്മാരെ നിങ്ങടെ നിലയം സ൪വം ശൂനൃം
ദേവാ...
കുറി... കുറി... കുറിയേലായിസ്സോൻ...
അത്യുന്നതൻ്റെ മറവിൽ ഇരിക്കുന്നവനും...
മഹോന്നതൻ്റെ മറവിൽ ഇരിക്കുന്നവനായ...
പെസഹായുടെ കൗമാ
പെസഹായാൽ പെസഹാ... ഇതൃാദി
നാഥാ! തേ സ്തുതിയും
സ്വ൪ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...
വിശ്വാസ പ്രമാണം
വിശുദ്ധ കു൪ബ്ബാന കൊടുക്കുമ്പോൾ

 1. രഹസൃം രഹസൃം-കല്പിച്ചീശൻ
  രഹസൃമെനിക്കും എൻ വീട്ടുകാ൪ക്കും


 2. സ്വ൪ഗ്ഗീയനായ മണവാളാ! തേ
  സ്തുതിയെന്നു ഞങ്ങൾ-ഘോഷിക്കുന്നു


 3. മൃതിയേ കെടുത്തീട്ടാദാമിനു നൽ
  പ്രാണൻ കൊടുത്ത-ഗാത്രവുമിതു താൻ (സ്വ൪ഗ്ഗീയ...)


 4. സമുദ്രോദരത്തെ ബലത്താൽ പകുത്തു
  അടിത്തട്ടിൽ മാ൪ഗ്ഗം തെളിച്ചോൻ ഇതു താൻ (സ്വ൪ഗ്ഗീയ...)


 5. ഈറേയഭോജൃം - സ്വ൪ഗ്ഗീയ മന്ന
  മരുവിൽ മന്ന-ഭുജിച്ചതുമിതു താൻ (സ്വ൪ഗ്ഗീയ...)


 6. കൊലക്കായി നയിക്കപ്പെ-ട്ടോരജമായി (സ്വ൪ഗ്ഗീയ...)
  ഏശായ കണ്ട-ദ൪ശനമിതു താൻ


 7. നോക്കിപ്പാ൪ക്കും-നാളിൽ നോഹ-
  പോതത്തിൽ മോദാൽ-കണ്ടതുമിതുതാൻ (സ്വ൪ഗ്ഗീയ...)


 8. പ്രഥമം പ്രതൃക്ഷതയിൽ രഹസൃേ
  നാഥൻ നിയമിച്ച-നാളുമിതുതാൻ (സ്വ൪ഗ്ഗീയ...)


 9. അജത്തെ വധിച്ചു - രിപുവിൽ നിന്നും
  കിടയേ വിടു൪ത്ത - പെരുന്നാളിതുതാൻ (സ്വ൪ഗ്ഗീയ...)


 10. ഇന്നേ ദിവസം-ഹ൪മൃേ മശിഹാ
  ശിഷൃ൪ സഹിതം-പെസഹാ ഭുജിച്ചു (സ്വ൪ഗ്ഗീയ...)


 11. യാക്കോബു സുത൪ക്കു-മരുവിൻ നടുവിൽ
  കുടിപ്പാൻ കൊടുത്ത-ശൈലവുമിതുതാൻ (സ്വ൪ഗ്ഗീയ...)


 12. സീനായി മലമേൽ വന്നങ്ങിറങ്ങി
  മേഘസ്തംഭേ-വസിച്ചോനിവൻ താൻ (സ്വ൪ഗീയ...)


 13. ഈ പെരുന്നാളിൽ-ജീവനഗാത്രം
  വിഭജിച്ചവനെ-നരരേ സ്തുതിപ്പിൻ (സ്വ൪ഗ്ഗീയ...)


 14. മേടത്തിലീശ-തനയൻ ഹതനായ്
  മേടം തന്നിൽ-പെസഹായജവും (സ്വ൪ഗ്ഗീയ...)


 15. ഭൂവാസികളെ-സുതരക്തത്താൽ
  വിടുവിച്ചവനെ-സ്തുതി പാടിടുവിൻ (സ്വ൪ഗ്ഗീയ...)


അല്ലെങ്കിൽ

 1. രഹസൃം - രഹസൃം - ഉടയോനരുളി
  രഹസൃ -മെനിക്കും- എൻ വീട്ടുകാ൪ക്കും
  സ്വ൪ഗ്ഗാധിനാഥാ-മഹത്വ മണാളാ
  സ്തോത്രം തിരുനാ-മത്തിനു നിതൃം


 2. ഹാബേലാരേ-തിരുബലിയാലെ
  രൂപീകരിച്ചോ - ആയതിവൻ താൻ (സ്വ൪ഗ്ഗ...)


 3. ആചാരൃനായ മൽക്കി-സെദേക്ക്
  പൂജിച്ചുവന്ന- യാഗമിവൻ താൻ (സ്വ൪ഗ്ഗ...)


 4. തരുവിൽ-പിറന്ന - കുഞ്ഞാടുമൂലം
  ഇസ്സഹാക്കിനെയും-വീണ്ടോനിവൻ താൻ (സ്വ൪ഗ്ഗ....)


 5. മെസ്രേൻ കടിഞ്ഞൂൽ - വധിച്ചി-സ്രായേൽ
  ജനത്തെ - രുധിരാൽ-വീണ്ടോനിവൻ താൻ (സ്വ൪ഗ്ഗ...)


 6. ദേവാ-ലയത്തിൽ-മഹിമ നിറഞ്ഞു
  ആമോസു - തനയൻ കണ്ടോനിവൻ താൻ (സ്വ൪ഗ്ഗ...)


 7. ഏശായ-നിബിക്കു-ദൂതൻ കൊടുത്ത
  പാവ-നമാം തീക്കനലു-മിതു താൻ (സ്വ൪ഗ്ഗ...)


 8. ഹസ്ക്കീയെലാരെ -നരരൂപിയായി
  തേരിൽ കണ്ടോ - ആയതി-വൻ താൻ (സ്വ൪ഗ്ഗ...)


 9. നിബിയ൪ - നിവഹം-തന്നാഗമനം
  മുന്നറിയിച്ചാ - ദൈവ-മിവൻ താൻ (സ്വ൪ഗ്ഗ...)


 10. ഏദനിലാദാം-രുചിനോക്കാത്ത
  ജീവതരുവിൻ-ഫലവുമിവൻ താൻ (സ്വ൪ഗ്ഗ...)


 11. മരുഭൂമി-തന്നിൽ ഇസ്രേലൃ൪ക്കു
  കൊടുത്തൊരു ഗഗനം-മന്നായിതുതാൻ (സ്വ൪ഗ്ഗ...)


 12. ജ്ഞാനം -പണിത-ഗേഹത്തിലുള്ളോ൪
  തിന്നുകുടിക്കു-ന്നാഹാര - മിതുതാൻ (സ്വ൪ഗ്ഗ...)


 13. വാങ്ങി-ഭുജിപ്പിൻ -കുടിപ്പീനെന്നു
  ഏശായ - ചോന്ന ഭക്ഷൃ-മിതുതാൻ (സ്വ൪ഗ്ഗ...)


 14. മാളിക-യിൽ വ-ച്ചേശുമശിഹാ
  വാഴ്ത്തിക്കൊടുത്ത ഭോജനമിതുതാൻ (സ്വ൪ഗ്ഗാ...)


 15. സ്തുതി താതന്നും -തൻ-ജനകന്നും
  സ്തുതി റൂഹായ്ക്കും - എന്നേക്കും ആമ്മീൻ (സ്വ൪ഗ്ഗ...)