St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
പെന്തിക്കൊസ്തി
ഒന്നാം ശുശ്രൂഷ

( എനിയോനോ ഹൗദബ്ശുബഹോ )

സതൃമതാം വഗ്ദത്തം ശ്ലീഹ൪ക്കായ്
ഈ ദിവസത്തിൽ പ്രേഷിപ്പിച്ചോ-നേ
ദേവാ ദയ ചെയ്തീടണമേ
നി൪മ്മല റൂഹായെ ധനൃ ശ്ലീഹ൪-
ക്കീ ദിവസത്തിൽ പ്രേഷിപ്പിച്ചോ-നേ
ദേവാ ദയ ചെയ്തീടണമേ
വിമലാത്മം ശ്ലീഹന്മാരിലിറങ്ങീ-
ട്ടവരെ വാഴ്വിൻ നിറവുള്ളോരാക്കീ
ദേവാ ദയ ചെയ്തീടണമേ
പ്രേഷിപ്പിച്ചാപരിശുദ്ധാത്മത്തെ
ഞങ്ങൾക്കുൾ-ക്കണ് തെളിവേകുക നാഥാ
ദേവാ ദയ ചെയ്തീടണമേ
വിമലത ഞങ്ങൾക്കേവ൪ക്കും നൽക
രക്ഷകനെ നിൻ ജീവദ റൂഹായാൽ
ദേവാ ദയ ചെയ്തീടണമേ
ശുദ്ധിയെഴും ശിഷൃ സമൂഹത്തിന്നായ്
തീനാവുകളെ ഭാഗം ചെയ്തോനേ
ദേവാ ദയ ചെയ്തീടണമേ
സംവൃതരാം ശ്ലീഹ൪ക്കെരി തീ നാവായ്
പരിശുദ്ധാത്മാ-വിനെ ഭാഗിച്ചോനേ
ദേവാ ദയ ചെയ്തീടണമേ
സുവിശേഷം ഘോഷിപ്പാൻ റൂഹായാൽ
ശ്ലീഹന്മാരെ വിജ്ഞാനികളാക്കിയ
ദേവാ ദയ ചെയ്തീടണമേ
ബാറെക്മോ൪ - ശുബഹോ... - മെന ഓലം...
നമ്മൾക്കി-ന്നാ ശ്ലീഹരിലാവാസം
ചെയ്ത വിശുദ്ധാത്മാവിനെ വന്ദിക്കാം
ദേവാ ദയ ചെയ്തീടണമേ
മോറിയോ ...
( കോലോ - ഏനോനോ നുഹറോ )

റൂഹ്കുദിശാ-യവരോഹം ചെയ്തി
ട്ടിപ്പരിപാവനമാം നാളിൽ
നരരൊടു സമ്മേളിച്ചാനവരെ
സ്വ൪ഗീയന്മാ-രാക്കീടാൻ
പരരോടും സ്വജന-ത്തോടും
ത്രിത്വത്തെയുൽഘോ-ഷിപ്പാൻ
തൻ വാഗ്ദാനം പ്രേ-ഷിപ്പി
ച്ചാശ്വാ-സം ശ്ലീഹ൪ക്കേകി
ഭാഷകളരുളിയവൻ ധനൃൻ
തീനാവെന്നതു പോൽ റൂഹ്കുദിശാ
ശ്ലീഹന്മാ൪ക്കരുള-പ്പെട്ടു
ലോകത്തോ-ടവരുൽഘോഷിച്ചു
മൂന്നതി നി൪മ്മല നാമങ്ങൾ
ഒന്നിൽ തൻ മെയ് രക്തങ്ങൾ
മറ്റതിലാത്മബലം ശ്ലീഹ൪-
ക്കേവം രണ്ടു പെരുന്നാളിൽ
ദാനം നൽകിയവൻ സ്തുതൃൻ
നിജ ദാനങ്ങൾക്കായ് സ്തോത്രം
ബാറെക്മോ൪ - ശുബഹോ...
ശ്ലീഹന്മാരാശ്വാസ പ്രദനെ
മേലീന്നും പ്രാപിച്ചപ്പോൾ
നൂതനമാം ഭാഷകൾ ഭാഷിച്ചു
ഗൂഢ ബലത്തെയാ൪ജ്ജിച്ചു
ചെന്നാശ്വാസകര-ദൗതൃം
സൃഷ്ടികളോടുൽഘോഷിച്ചു
അനൃരെ ശിഷൃന്മാരാക്കി
താതാത്മജ വിമലാത്മാവിൻ
നാമത്തിൽ സ്നാനം നൽകി
മെന ഓലം...
മിസറേമിൽ ചെന്നിസറായേലേ
വിടുവിക്കെന്നേവം സീ-നായ്
മലമേൽ മുൾ-ത്തരുവിൽ മോശെയൊടായ്
സംസാരിച്ചോനാം ദൈവം
രാജാക്കന്മാ൪ തൻ കോട്ട
സഭ തൻ കാവലുമാകട്ടെ
ത്രിത്വത്തിൻ പൊരുളായീടും
താതാ-ത്മജ വിമലാത്മാവി-
ന്നവരേറ്റീടട്ടേ സ്തോത്രം
മോറിയോ ...
( സുമ്മോറോ )

പാവനമാം പൊൻ നീ൪ച്ചാൽ പോൽ
വായ്കളിൽ നിന്നും കാതുകളിൽ
ജീവൻ പ്രവഹിപ്പിച്ചീടും
നിബിയന്മാരേ കേട്ടിടുവിൻ
പാവനമാം സുവിശേഷത്തിൻ
സന്ദേശം കൈക്കോൾവോ൪ക്കായ്
സംരക്ഷിതമാം നൽക്കതിരും
ജീവനുമുന്നത രാജൃമതും
കാഹള തുലൃം ഘോഷിക്കും
ശ്ലീഹന്മാരെ ശ്ര-ദ്ധിപ്പിൻ
( പെത്ഗോമോ )

ഹാലേ... ഉഹാലേ... ആനന്ദപ്രദനാം റൂഹാ -
എന്നെ നയിക്കേണം നിൻ രക്ഷാ മാ൪ഗ്ഗത്തിൽ ഹാലേലുയ്യാ..
( മാനീസാ )

മശിഹായാം ദൈവം മനസാ
മെയ്യിൽ നമുക്കായ് പാടേറ്റു
പ്രേത ജനത്തിൻ പുരിയീന്നും
പ്രോജ്ജ്വല കാന്തിയൊടെഴുന്നേറ്റാൻ
കന്മഷ മൃതരും നഷ്ടരുമാം
നമ്മെയുമങ്ങെഴുന്നേല്പിച്ചാൻ
ആകൽക്കറുസാ നീചാത്മ-
പ്പടയെന്നിവ തൻ നിഷ്ഠുരമാം
കോയ്മയെ നമ്മിൽ നിന്നുമഹോ
നീക്കിപ്പാടെ മാ-യിച്ചു
രണ്ടാം ശുശ്രൂഷ

( കോലോ മൊറിയോ മോറാൻ )

ഈശാ നാഥാ! - വാരപ്പെരുന്നാളായിടുമീ
പെന്തിക്കൊസ്തിൻ - പാവനമാം നാളിൽ
തീ പോലെത്തി - പാറകലീത്തായാം റൂഹാ
വെണ്മാടത്തിൽ - നൽ ശിഷൃന്മാ൪ക്കായ്
സദ്വിശ്വാസം - സ്നേഹം സൽഗതിയെന്നിവയിൽ
പൂ൪ണ്ണത നൽകി - ചെന്നുൽഘോഷിച്ചാ൪
ഹാലേലുയ്യാ - നേ൪വഴി വിട്ടൊരു ജാതികളെ
ശീലിപ്പിച്ചു - സതൃത്തിൻ മാ൪ഗ്ഗം
ഈശാ നാഥാ! - സ്വ൪ഗ്ഗാരോഹത്തിൻ നാൾ നീ
നിൻ പന്തിരുവ-൪ക്കേകീ വാഗ്ദാനം
താതങ്കൽ ചെ - ന്നാശ്വാസദനെയയക്കും ഞാൻ
അവനാൽ നിങ്ങൾ സ്ഥൈരൃം നേടീടും
ശീലിപ്പിക്കും നിങ്ങളെ നി൪മ്മലമാം മ൪മ്മം
ദുഷ്ടന്നെതിരായ് വാളേന്തും നിങ്ങൾ
ഹാലേലുയ്യാ - തെറ്റിപ്പോയോരാമനൃ൪
ക്കേകും നിങ്ങൾ - നേരാം വിശ്വാസം
ബാറെക്മോ൪ - ശുബഹോ...
ഈശാ നാഥാ! - പെന്തിക്കൊസ്തിൻ പാവനമാം
ഈ ദിവസത്തിൽ - യാചിപ്പൂ ഞങ്ങൾ
ശുദ്ധാത്മാവിൻ - ദാനത്താൽ ബലമേകണമേ
ദുഷ്ടാത്മാവാം വൈരിയൊടേറ്റീടാൻ
ഹാലേലുയ്യാ - ത്രിത്വത്തിൻ വൻ മ൪മ്മത്തെ
വന്ദിച്ചെങ്ങൾ - സ്തോത്രം ചെയ്യേണം
മെന ഓലം...
ശ്ലീഹന്മാരെ! - വിശ്വാസത്തിൻ ശില്പികളേ!
നി൪മ്മല സഭയെ - നി൪മ്മിതി ചെയ്തോരേ!
ആനന്ദിപ്പിൻ - ജീവദ റൂഹായാം വീഞ്ഞിൽ
ഇരുളാണ്ടോ൪ തൻ - വെളിവായ് തീ൪ന്നീടാൻ
പരമോന്നതമാം - ഏകമതാം സാരാംശത്തിൽ
പൊരുളൊന്നായി - ക്നൂമാ മൂന്നാകും
ഹാലേലുയ്യാ - താതാത്മജ റൂഹായാകും
ത്രിത്വത്തെയുൽ - ഘോഷിച്ചോതീടിൻ
മോറിയോ ...
( സുമ്മോറോ )

നാഥാ! താവകമാം രാജൃം
വിശ്വ വൃാപകമാം രാജൃം
താവകമധികാരം പാരിൻ
സീമകളോളം വാഴുന്നു
നിൻ കൃപയാൽ ഞാൻ പ്രണമിക്കും
നിൻ പരിപാവന നിലയത്തിൽ
( പെത്ഗോമോ )

ഹാലേ... ഉഹാലേ... എന്നിലൊരമലം ഹൃദയത്തെ സൃഷ്ടിക്കുക ദേവേശാ -
നൂതനമാക്കുക നിൻ സുസ്ഥിര റൂഹായേയെന്നിൽ ഹാലേലുയ്യാ..
( മാനീസാ )

പെന്തിക്കൊസ്തിൻ നാൾ വരെ നാം
പ്രണമിക്കാറില്ല൪ത്ഥനയിൽ
ദൈവിക ഗായക നിബിയാകും
ദാവീദിനൊടൊപ്പം ഞങ്ങൾ
വൈരികളോടെതിരിട്ടേവം
വീറൊടു പാടിപ്പറയുന്നു
ദ്വേഷികളൂഴിയിൽ നിപതിച്ചു
സോൽസാഹം നില കൊൻ്റെങ്ങൾ
പാവന റൂഹാ തീ നാവായ്
കാന്തി ചൊരിഞ്ഞപ്പോൾ കാണ്മാൻ
കണ്ണുകൾ മാഞ്ചുകയാൽ ഞങ്ങൾ
വിധി പോൽ നതി ചെയ്തീ-ടുന്നു
മൂന്നാം ശുശ്രൂഷ

( കോലോ പ്തഹ്ലിതറേ)

ആ-ശ്വാസം നൽകും റൂഹാ-
യിപ്പരിപാവനമാം നാളിൽ
തീ - നാമ്പെന്ന വിധം വന്നു
പന്തിരുവ൪ക്കരുളപ്പെട്ടു
മാനസ ധൈരൃമവ൪ക്കേകി
പോയ് ജനകാത്മജ റൂഹായാം
ത്രിത്വ - ത്തിൻ മ൪മ്മം
സൃഷ്ടികളോടുൽഘോഷിച്ചാ൪
നാ-ഥൻ തൻ ദാനം നേടാൻ
ശിഷൃന്മാരൊന്നിച്ചപ്പോൾ
തീ-നാമ്പിൻ സാദൃശൃത്തിൽ
റൂഹ്കുദിശാ വാനീന്നെത്തി
പ്രഭയുൾക്കാമ്പിലവ൪ക്കേകി
ജ്ഞാനം പരിശീലിപ്പിച്ചു
പോ-യാരവരെങ്ങും
ഭോഷ്ക്കിന്നെതിരായ് പോരാടാൻ
ബാറെക്മോ൪ - ശുബഹോ...
പാ-റകലീത്തായാം റൂഹാ
നി൪മ്മല ശിഷൃ സമൂഹത്തിൽ
വ-ന്നുൽകൃഷ്ട രഹസൃത്തെ
ഭൂതല ഭാഷകളിൽ ചൊന്നു
ജനക സുതാത്മാവിൻ പേരിൽ
പാപം പോക്കാനും രോഗം
മാ-യിപ്പാനുമവ-൪ക്കധികാരം ദാനം ചെയ്തു
മെന ഓലം...
മ-൪മ്മങ്ങൾക്കെതിരായോരീ
പരിപാവനമാകും നാളിൽ
ആ-ശ്വാസപ്രദനാം റൂഹാ
ജ്വാല കണക്കാ സൗധത്തിൽ
ആഗതനായ് ശിഷൃന്മാരെ
ശക്തി സഹായം വിജ്ഞാനം
ശ്രേ-ഷ്ഠാനുഗ്രഹമെ-ന്നിവയിൽ പൂ൪ണ്ണന്മാരാക്കി
മോറിയോ ...
( സുമ്മോറോ )

ക൪ത്താവേ യോഗൃം സതതം
നിൻ ഭവനത്തിനു പരിശുദ്ധി
ഉടയോൻ വാഴുന്നഭിവന്ദൃൻ
ഉടയോൻ നാഥൻ ബലമേന്തി
( പെത്ഗോമോ )

ഹാലേ... ഉഹാലേ... ആഗതനായ് പാവന റൂഹാ -
നിങ്ങളിലോരോരുത്തനിലും ചെയ്യട്ടാവാസം ഹാലേലുയ്യാ..
( മാനീസാ )

പരിപാവനമാം ത്രിത്വത്തിൻ
പരിപൂ൪ണ്ണാരാധന ഞങ്ങൾ
തേറിയതാശ്വാസ പ്രദനാം
റൂഹായാൽ തന്നെ സതൃം
ആത്മമയൻ തന്നെ ദൈവം
ദൈവത്തെ ആരാധിപ്പോൻ
നേരിലുമാത്മാവിലുമവനെ
പൂജിച്ചീടാൻ ബാദ്ധൃ-സ്ഥൻ