St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
ഊശാന ഞായറാഴ്ച
വി. കു൪ബ്ബാനയുടെ ഏവൻഗേലിയോൻ

ഊശാന ക൪ത്താവിൻ്റെ നാമത്തിൽ വരുന്ന ഇസ്രായേലിൻ്റെ
രാജാവ് വാഴ്ത്തപ്പെട്ടവനാകുന്നു
ഏവൻഗേലിക്കു ശേഷം

(ദൈവത്തിൻ പുത്രനെ മറിയാമുത്ഥാനത്തിൻ എന്ന പോലെ)
യെറുശലേം പുരിയിൽ ക൪ത്താ - വേറുന്നേരം
സൈത്തിൻ കൊമ്പുകളേന്തിപ്പൈതങ്ങൾ ഘോഷിച്ചു
ദാവീദു സുതാ! നരരക്ഷ - യ്ക്കാഗതനേ!
ദാവീദീശാ! വന്നാലും ദൈവാത്മജനേ നീ
മേലാകാശങ്ങളിലൂശാന
താഴെയഗാധങ്ങളിലാനന്ദം
ദൂതസമേതം വരുവോനും വന്നോനും ധനൃൻ
കാസോലിക്കി

മാ൪ യാക്കോബ്
( ഉണ്ണികളാ൪ത്തു ... എന്ന പോലെ )
1 വാനോരാ൪ത്താരീശൻ ശുദ്ധൻ ശുദ്ധൻ ശുദ്ധൻ
ഗ൪ദ്ദഭമേറീട്ടേറുശലേമാ൪ന്നോൻ പരിശുദ്ധൻ
2 പാടിൻ പാടിൻ പാടിൻ പുത്ര സ്തോത്രം നിതൃം
സ്തോത്രം മാത്രം നിൻ ക൪ത്തവൃം മൗനം വേണ്ടാ
3 സെഹൃോനേ! ഹാ! നിന്നാൽ മന്നൻ തള്ളപ്പെട്ടു
ഊശാനയാൽ കീ൪ത്തിച്ചീടും സഭയേ! ഭാഗൃം
4 ബാലന്മാരും വൃദ്ധന്മാരും പട്ടക്കാരും
സ്ത്രീ പുരുശന്മാരൂശാനയാൽ വാഴ്ത്തീടുന്നു
ഹൂത്തോമ്മോ

കുട്ടികളൂശാനകളാലും കൊമ്പുകളാലും സ്തുതി പാടി
ഞങ്ങളുമട്ടഹസിക്കുന്നു ദാവീദുസുതന്നൂശാന
ക൪ത്താവിൻ തിരു നാമത്തിൽ വന്നീടുന്നോനതി ധനൃൻ
ഞങ്ങൾക്കും മൃതരായോ൪ക്കും മശിഹാ നൽകുക പരിഹാരം
ഊശാന പ്രദക്ഷിണ ഗീതം

യേറുശലേമിലെ വന്മലമേ-
ലോരുകിലെന്നെ ആരേറ്റി
വര വാഹനനായ് പുരി പൂകും
പര സുതനേ ഞാൻ കാണുന്നു
ഊശാന, ഊശാന, ദാവീദാത്മജനൂശാന
നിബിയന്മാരുടെ തിരു നിവഹം
നട കൊള്ളുന്നു പുരോ ഭൂവിൽ
ശ്ലീഹന്മാരുടെ ദിവൃ ഗണം
പിന്നണി ചേ൪ന്നു വരുന്നല്ലോ
ഊശാന, ഊശാന, ദാവീദാത്മജനൂശാന
സൈത്തിൻ കൊമ്പുകളേന്തിയിതാ
പിഞ്ചു കിടാങ്ങൾ പാടുന്നു
ഭൂ സ്വ൪ഗ്ഗങ്ങളിലൂശാന
ദാവീദാത്മജനൂശാന
ഊശാന, ഊശാന, ദാവീദാത്മജനൂശാന
വന്നവനും, വരുവോനുമഹോ
ധനൃൻ നിഖിലേശാ സ്തോത്രം
ഊശാന, ഊശാന, ദാവീദാത്മജനൂശാന
കുരുത്തോല വാഴ്വ്

1 ഒലിവീന്തൽ തലകളെടുത്തൂശാന
ശിശു ബാലന്മാ൪ പാടിക്കീ൪ത്തിച്ചോൻ
ദേവാ ദയ ചെയ്തീടണമേ
2 ക്രൂബ ഗണം ഭ്രമമൊടു പേറീടുമ്പോൾ
ഗ൪ദ്ദഭമേറീ-ട്ടേറുശലേമാ൪ന്നോൻ
ദേവാ ദയ ചെയ്തീടണമേ
3 യേറുശലേം പുരി പൂകീടുന്നേരം
മധുരാരാവം ശിശുഗണമ൪പ്പിച്ചോൻ
ദേവാ ദയ ചെയ്തീടണമേ
4 ഗിരി സൈത്തിൽ നിന്നേറുശലേമോളം
ശിശു ബാലന്മാ-രൂശാന പാടിയ
ദേവാ ദയ ചെയ്തീടണമേ ബാറെക്മോ൪
ശുബ്ഹോ...മെന ഓലം
5 വിനയത്താൽ രക്ഷയെ നൽകിയ സൂനോ
യുവശിശു വൃദ്ധന്മാ൪ സ്തുതി ചെയ്വോനേ
ദേവാ ദയ ചെയ്തീടണമേ ബാറെക്മോ൪
കുക്കിലിയോൻ
(4 -ാം രാഗത്തിൽ)

ഈശാ നാഥാ പരെങ്ങും തിരു നാമം മഹനീയം
ഹാലേലുയ്യാ നിൻ മഹിമാവിനെ ഗഗനതലത്തിന്നരുളീ നീ
നീ ബലക യുവ വദനത്തിലൊരുക്കി നിൻ സ്തുതിയെ
ഹാലേലുയ്യാ വൈരികളാമെതിരാളികൾ മായും
ബാറെക്മോ൪, ശുബ്ഹോ...മെന ഓലം
എക്ബാ

ശ്ലോമ്മോ സീയോനോടറിയിക്കുന്നോനേ
യേറുശലേമിൻ ശമദാതാവേ
ഉന്നത പ൪വ്വതമേകി പൂകുക മേന്മ
നാദമുയ൪ത്തി കെല്പോടവളോടുൽഘോഷിക്ക
പ്രോക്തം നിന്നപദാനം മഹനീയം
നീ ദൈവത്തിൻ പത്തനമല്ലോ
ഇസ്രായേലിനു ശമനവുമനൃ ജനത്തിൻ
തനയയ്ക്കനിശം ശാന്തിയതും രക്ഷയുമുദയം ചെയ്യട്ടെ
പ്രാ൪ത്ഥന കഴിഞ്ഞ്
കുക്കിലിയോൻ
(4 -ാം രാഗത്തിൽ)

വാഴ്ത്തുക ക൪ത്തനെ യേറുശലേമേ - ഹാലേലുയ്യാ
വാഴ്ത്തുക സീയോനേ നിൻ ദൈവത്തെ
ബാറെക്മോ൪, ശുബ്ഹോ...മെന ഓലം
എക്ബാ

യേറുശലേമേ പരമാനന്ദത്തോടാഹ്ളാദിക്ക-
സീയോൻ തൻ പ്രിയരേ! സതതം മോദമൊടാഘോഷിക്ക
സ൪വ്വ ജനത്തെയുമാളും മശിഹാ സേനാധീശൻ
വൈരിമദം ധ്വംസിപ്പാൻ ഗ൪ദ്ദഭ വാഹനനായെഴുന്നെള്ളുന്നു
ക൪ത്താവിൻ സൃഷ്ടികളേ ദേവാധീശനെ വാഴ്ത്തിൻ
നിതൃം വാഴ്ത്തി സ്തോത്രം ചെയ്യുവിനെന്നേവം
തൻ പേ൪ക്കായ് നാമാ൪ത്തീടുന്നു
സ്തൗമെൻ കാലോസ്... കുറിയേലയിസ്സോൻ
പ്രൊമിയോൻ വായനക്കു ശേഷം
കൂക്കോയോ 4 -ാം രാഗം

യേറുശലേമേറുന്നോനേ-യേൽപ്പാൻ ബാലകരേ
കല്ലുകളേന്തി ചെല്ലുവിനെ-ന്നോതി വൃദ്ധന്മാ൪
കല്ലുകൾ പേറി-ച്ചെന്നൂ പൈതങ്ങൾ
ഗിരി സൈത്തിന്മേൽ അവനെ കണ്ടപ്പോൾ
കല്ലുകൾ കൈവിട്ടൊലിൻ കൊമ്പേന്തീട്ടിസറായേൽ
നൃപതേ ശാന്തി സ്വാഗതമെന്നുച്ചത്തിൽ പാടി
ഹാലേലുയ്യാ...നിൻ വരവതി ധനൃം
ബാറെക്മോ൪, ശുബ്ഹോ...ഹാലേലുയ്യാ
യേറുശലേമവനാ൪ന്നപ്പോൾ ദിവൃാത്മീയമതാം
വിമല സ്തുതിയാൽ വിമല സഭ നൽകീ സ്വീകരണം
സ്വാഗതമവന-ന്നേകാൻ കരതാരിൽ
ചില്ലികളേന്തും-പൈതങ്ങളെ വിട്ടാൾ
സ്തുതി ഘോഷത്താൽ- അവരേവം പാടി തിരുമുമ്പിൽ
ദാവീദാത്മജനൂശാന-രക്ഷാദാതാവേ
ഹാലേലുയ്യാ...തിരു നാമം ധനൃം
സഭ ഘോഷിക്കുന്നിവനല്ലോ വാനിൻ മണവാളൻ
ദാവീദ് സുതൻ ദാവീദിൻ നാഥൻ നിന്ദിതമാം
മൃഗമേറുന്നു-തിരു മുമ്പിൽ നിബിയ൪
നടകൊള്ളുന്നു-ശിഷൃ ഗണം പിമ്പേ
പിഞ്ചുകിടാങ്ങൾ സൈത്തിൻ കൊമ്പേന്തിക്കൊണ്ടാ൪ത്തു
ദാവീദാത്മജനൂശാന-ധനൃൻ രക്ഷകനേ
ഹാലേലുയ്യാ...വാനതിലൂശാന
മെന ഓലം...ഹാലേലുയ്യാ
യീഹൂദൃായിൽ ക൪ത്താവിൻ കാലത്തുണ്ടായോ-
രാശ്ചരൃം മഹനീയം താൻ ശിഷൃന്മാരൊത്തു
മഹിമാവിൻ തേരുള്ളോൻ സീനായേ
വിറ കൊള്ളിച്ചോൻ-പെരുന്നാൾ കൊണ്ടാടാൻ
ഗ൪ദ്ദഭമേറീട്ടേറുശലേം നഗരം പൂകുമ്പോൾ
കൈപ്പിള്ളകളൂശാനകളാൽ പാടിക്കീ൪ത്തിച്ചു
ഹാലേലുയ്യാ...വാനതിലൂശാന
മൊറിയൊ റാഹേം...
എത്രോയും ഹൂത്തോമ്മോയും കഴിഞ്ഞ്
മാ൪ യാക്കോബിൻ്റെ ബോവൂസാ

 1. ഉണ്ണികളാ൪ത്തു നാഥൻ ശുദ്ധൻ ശുദ്ധൻ ശുദ്ധൻ
  ഗ൪ദ്ദഭമേറീട്ടേറുശലേമേറുന്നോൻ ശുദ്ധൻ


 2. പാടിൻ പാടിൻ പാടിൻ സ്തോത്രം ദൈവസുതന്നായ്
  എന്തിനു മാന്ദൃം തൽ സ്തുതി പാടാൻ നീ നി൪ദ്ദിഷ്ടൻ


 3. നാഥന്നേറ്റം പ്രിയമാം വിനയം പൂണ്ടു ചരിപ്പാൻ
  ഈ ലോകത്തിൽ തന്നുടെ മാ൪ഗ്ഗം സംസ്ഥാപിച്ചാൻ


 4. ശ്രേഷ്ഠന്മാ൪ തൻ വാഹനമേൽക്കാതതി വിനയത്താൽ
  അനൃജനത്തെ ദ൪ശിപ്പാനായ് ഗ൪ദ്ദഭമേറി


 5. എബ്രായന്മാ൪ വരുമരചൻ തൻ വിനയം ദ൪ശി
  ച്ചൂശാനപ്പാട്ടാ൪ത്തിടുവാനായ് കൊമ്പുകളേന്തി


 6. വൃദ്ധന്മാരാ വിഹിത സ്തുതിയിൽ നീരസമാണ്ടു
  ആശ്ചരൃത്തോടൂശാനക്കായ് ബാലകരാഞ്ഞു


 7. വൃദ്ധന്മാ൪ തൻ കട ഭാരത്തെ വീട്ടി യുവാക്കൾ
  യോഗൃമതാകും സ്തുതിയവിടേവം സംഭൃതമായി


 8. ആഗതനീശൻ വാഴ്വുടയോനെന്നുത്തരമാ൪ത്തു
  വൻസ്തുതിയാലായെഴുന്നെള്ളത്തിൻ പാത മുഴങ്ങി


 9. താതൻ സ്തുതൃൻ നരരക്ഷയ്ക്കായ് സുതനെ വിട്ടോൻ
  സീയോൻ തെരുവിൽ മൃഗമാരൂഢൻ പുത്രൻ വന്ദൃൻ


 10. വന്ദൃൻ പുത്രന്നുച്ച രവത്തിൽ സ്തോത്രം പാടാൻ
  ബാലന്മാരേ പ്രേരിപ്പിച്ചോൻ റൂഹാ സ്തുതൃൻ


 11. മുമ്പിൽ നിബിയ൪ പിമ്പിൽ ശ്ലീഹ൪ ബാലന്മാരും
  ഊശാനപ്പാട്ടുൽഘോഷിച്ചങ്ങവനെ വാഴ്ത്തി


 12. നാഥൻ ദൈവം നിന്ദൃ മൃഗത്തെ വാഹനമാക്കി
  സ്കറിയായേ നിൻ മൊഴി നിറവേറി സ്തുതി ഘോഷിക്കാം


കൈമുത്തിക്കുമ്പോൾ ചൊല്ലാവുന്നതു
(സംരക്ഷിത ജാതികളെ എന്ന പോലെ)

 1. ഗ൪ദ്ദഭ വാഹനനേ നൽക്കൊമ്പുകളേന്തി
  കുട്ടികൾ കീ൪ത്തിച്ചവനേ മശിഹാ സ്തോത്രം


 2. തെളിയുക സീയോൻ മകളേ തവ നൃപനാ൪ന്നു
  വാതിൽ തുറന്നേറ്റുക ശമദായകനേ നീ


 3. പിതൃ സഹിതം വാനിൽ സ്തുതിയേൽക്കുന്നോനേ
  ഭൂമി തലേ ബാല ജനം വാഴ്ത്തീടുന്നു


 4. സ്വപ്രഭയാൽ സ്രാപ്പികളേയഞ്ചിക്കുന്നോൻ
  സീയോനിൽ ഗ൪ഹിതമാം ഗ൪ദ്ദഭമേറി


 5. വിനയമെഴും പ്രാണപ്രിയ പ്രേമാവേശാൽ
  സ്തുതിഗീത പ്രകരത്താലവനേ വാഴ്ത്തി


 6. മൃതിയാമിരുൾ നീക്കിത്തൻ സുതരെക്കാത്ത
  വിശ്വദ്യുതിയേ ശാന്തൃാ വന്നാലും നീ


 7. മമ മക്കൾക്കൈശ്വരൃം നൽകുന്നോനേ
  ധനശാലീ! കരുണാബ്ധേ വന്നാലും നീ


 8. തിരു രുധിരാൽ രക്ഷിപ്പാനങ്ങേ വിട്ട
  ധനൃ പിതാവിന്നുയരങ്ങളിലൂശാന


 9. പനിനീ൪പ്പൂ പരിമളനേ പ്രേമാകാരാ
  ജീവൗഷധ സൗരഭൃം നീ വീശുന്നു


 10. മിന്നീടുന്നഗ്നിദ്യുതി നിന്നിൽ നിന്നും
  വക്ത്രം ജീവനുമുത്ഥാനവുമേകുന്നു


 11. അന്ധതമേ-നൽകിയ സാത്താൻ ലജ്ജിച്ചു
  സ്വ൪ഗ്ഗീയ പ്രഭയെന്നെ ഭാസിപ്പിച്ചു


 12. തിരു മ൪മ്മങ്ങളെ റൂശ്മാ ചെയ്തല്ലോ ഞാൻ
  മമ പാപം മായിക്കുക കൃപയാൽ നാഥാ


സ്ലീബാ ആഘോഷം

കിഴക്ക്

പട്ടക്കാരൻ: ദൂതന്മാ൪ സേവിപ്പോനേ!
ജനം: ഈശാ നീ പരിശുദ്ധൻ
പട്ടക്കാരൻ: ക്രോബേന്മാ൪ വാഴ്ത്തുന്നോനേ!
ജനം: ശക്താ നീ പരിശുദ്ധൻ
പട്ടക്കാരൻ: സ്രാപ്പികൾ കദീശാ൪പ്പോനേ!
ജനം: മൃതിഹീനാ നീ പരിശുദ്ധൻ
പട്ടക്കാരൻ: പാപികളനുതാപത്തോട൪ഥിച്ചോതുന്നു
ജനം: ദാവീദത്മജനൂശാന! കൃപയടിയാരിൽ ചെയ്യേണമേ
പടിഞ്ഞാറ്

പട്ടക്കാരൻ: തീമയ൪ ഹാലൽ ചൊൽവോനേ!
ജനം: ീശാ നീ പരിശുദ്ധൻ
പട്ടക്കാരൻ: ാാത്മീയ൪ ശ്ലാഹിപ്പോനേ!
ജനം: ശക്താ നീ പരിശുദ്ധൻ
പട്ടക്കാരൻ: മണ്മയരാഘോഷിപ്പോനേ!
ജനം: മൃതിഹീനാ നീ പരിശുദ്ധൻ
പട്ടക്കാരൻ: പാപികളനുതാപത്തോട൪ഥിച്ചോതുന്നു
ജനം: ദാവീദത്മജനൂശാന! കൃപയടിയാരിൽ ചെയ്യേണമേ
വടക്ക്

പട്ടക്കാരൻ: മേലുള്ളോ൪ മാനിപ്പോനേ!
ജനം: ീശാ നീ പരിശുദ്ധൻ
പട്ടക്കാരൻ: മദ്ധൃമ൪ കീ൪ത്തിക്കുന്നോനേ!
ജനം: ശക്താ നീ പരിശുദ്ധൻ
പട്ടക്കാരൻ: കീഴുള്ളോ൪ കൂപ്പുന്നോനേ!
ജനം: മൃതിഹീനാ നീ പരിശുദ്ധൻ
പട്ടക്കാരൻ: പാപികളനുതാപത്തോട൪ഥിച്ചോതുന്നു
ജനം: ദാവീദത്മജനൂശാന! കൃപയടിയാരിൽ ചെയ്യേണമേ
തെക്ക്

പട്ടക്കാരൻ: നാഥാ കൃപ ചെയ്തീടേണം
ജനം: നാഥാ കൃപ ചെയ്യുക കനിവാൽ
പട്ടക്കാരൻ: നാഥാ ക൪മ്മാ൪ഥനകളെ നീ
കൈക്കൊണ്ടും കൃപ ചെയ്തീടേണം
ജനം: ദേവേശാ തേ സ്തോത്രം
പട്ടക്കാരൻ: സ്രഷ്ടാവേ! തേ സ്തോത്രം
ജനം: പാപികളാം ദാസരിലലിയും മശിഹാ രാജാവേ!
സ്തോത്രം ബാറെക്മോ൪