St. Mary's Indian Orthodox Church 
Northern Virginia 
Home | About Us | Events | Contact Us 
നമ്മുടെ ക൪ത്താവിൻ്റെ ജനനപ്പെരുന്നാളിലെ
പ്രാ൪ത്ഥന ക്രമം
സന്ധൃാ പ്രാ൪ത്ഥന
( എനിയോനോ - ഹൗദേസീലെദ് )
കനൃകയാം - മാതാവിൻവ്രതമുദ്ര - യ്ക്കൂനമതെ - നൃേ
ജാതം ചെയ്തോ - നേ! ദേവാ - ദയ ചെയ്തീടണമെ
കാഴ്ചകളാ - ൽ ജ്ഞാനികൾ മാനിച്ചോ - നേ!
ആട്ടിടയ - ന്മാ൪ നതിയ൪പ്പിച്ചോ - നേ! ദേവാ - ദയ ചെയ്തീടണമെ
ഞങ്ങൾക്കായ് കൃപയാൽ ശിശുവായോനേ
ബേത്ലഹേമിൽ പിച്ച നടന്നോനെ ദേവാ - ദയ ചെയ്തീടണമെ
കൃപയാൽ ജാതാ ഗുഹയിലമ൪ന്നോനെ
പാഴ്ത്തുണിയാലെ പൊതിയപ്പെട്ടോനെ ദേവാ - ദയ ചെയ്തീടണമെ
ശാശ്വതനാം ജനകനിൽ നിന്നു ജനിച്ചു
കാലത്തികവിൽ ദാവീദൃയിൽ ജാതാ ദേവാ - ദയ ചെയ്തീടണമെ
നിജമാകും മാനൃതയെ വന്ദിപ്പാൻ
വിദ്വാന്മാരെ ആക൪ഷിച്ചോനേ ദേവാ - ദയ ചെയ്തീടണമെ
വാഴ്വുടയോൻ മാനവ വാനോരെ ത്തൻ
ജനന ദിനത്തിൽ സന്തോഷിപ്പിച്ചോൻ ദേവാ - ദയ ചെയ്തീടണമെ
ബാറെക്മോ൪ - ശുബഹോ മെന - ഓലം
സ്തുതിയൊടു കൂപ്പുക നരരെ ജനനാൽ ബിം -
ബാ൪ച്ചനയീന്നും വീണ്ടൊരു സുതനെ നാം ദേവാ - ദയ ചെയ്തീടണമെ
കുറിയേലായിസോൻ


( മശിഹൊ ഏസീലേദ് )
മശിഹാ ജാതം ചെയ്താ ബേത്ലഹേമിൽ
പ്രാചിയിൽ നിന്നെത്തി ജ്ഞാനികളവനെ മാനിപ്പാൻ
രാജാവായ് ജാതം ചെയ്തോനെങ്ങാവോ!
ഏകട്ടഭിവാദൃം വന്നു വണങ്ങിൻ സാഷ്ടാംഗം
ജാതം ചെയ്ത നൃപൻ ബേത്ലഹേമിലിതാ
ഭാസുരമാം താരം സുരികളെയറിയിച്ചേവം
പൈതലിവൻ തന്നെ കതിരുമിവൻ തന്നെ
നാഥനിവൻ തന്നെ സ൪വ്വേശൻ ദൈവം തന്നെ
ബേത്ലഹേം ഗുഹയിൽ ചെന്നഥ ദ൪ശിച്ചു
പൈതലിനോടൊപ്പം മാതാവാം മറിയാം തന്നെ
അവതാരം ചെയ്തോ - രഖിലേശൻ പേ൪ക്കായ്
കാദീശ് കാദീശെന്നാ൪ക്കും ദൂതന്മാരേയും
കീറത്തുണി ചുറ്റി പാറപ്പൊത്തിലിതാ
പാൽ നുകരുന്നയ്യോ ലോകമഹോന്നത ദേവേശൻ
തലമുറകളിൽ മുമ്പൻ ശിശുപോൽ കരയുന്നു
ഭൂതല വാസികളേ വന്നു വണങ്ങിൻ സാഷ്ടാംഗം
എത്ര മനോഹരമാ ബേത്ലഹേം ഗുഹയിൽ
ഈറയരും നരരും പാടിയ മോഹന സംഗീതം
വിസ്മിതയായ് മറിയാം ഭ്രമമാ൪ന്നു യൗസേഫ്
കീ൪ത്തിതനായ് പുത്രൻ വന്നു വണങ്ങിൻ സാഷ്ടാംഗം
ഇന്നാൾ ദൈവത്തിൻ നന്ദന ജനന ദിനേ
വാനവ ദൂത ഗണം വിസ്മയകര ഗീതം പാടി
സ്തുതി ദേവനു വാനിൽ ക്ഷിതി തന്നിൽ ശാന്തി
മാനവനുത്തമമാം ശരണവുമെന്നുൽഘോഷിച്ചു
ബാറെക്മോ൪ - ശുബഹോ മെന - ഓലം
ഗുഹയിൽ ജനിച്ചോനാം സുതനായ് സ്തുതി പാടി
മാലഖന്മാരോ - ടാട്ടിടയരുമീറേന്മാരും
തിരുവവതാരത്താൽ വിടുതൽ നൽകുകയാൽ
ആഘോഷാ൪ഹതയോ - ടവനെ സ്തുതിയാൽ വന്ദിക്കും
സ്തൗമെൻ കാലോസ്


( ബ്രിക്കൂയൽദൊ )
ശിശുവായ് സ്വയമേ വെളിവായി നരവേഷത്തിൽ ജീവിച്ചോ -
രാശ്ചരൃത്തിൻ ശിശു ധനൃൻ ആംഗൃത്താലുലകം വാഴ്വോൻ
ആദാമിനെ സംരക്ഷിപ്പാൻ
വന്നൊരു നാളിൽ ശിശു പോൽ ചാഞ്ചാടി
വചനം നരനുപദേശിച്ചോൻ ശിശു പോൽ മൂകത പൂകുന്നു
സ്തുതൃം തദ്വിനയം ക്രൂബകൾ തൽ
ഉന്നതിയെ നീ കൈവിട്ട - മറിയാം
നിന്നെ പാഴ്ത്തുണിയിൽ ചുറ്റാൻ
തക്കവിധത്തിൽ നീ നിൻ ശ്രേഷ്ടതയെ താഴ്ത്തി
ബാറെക്മോ൪ - ശുബഹോ
യൗസേപ്പങ്ങേ ലാളിപ്പൂ തായാം മറിയാം മോദിപ്പൂ
സ്വ൪ഗ്ഗീയം സൈനൃം താണു ഭൂവാസികളെ പ്രാപിച്ചു
ഈറേരും ദ൪ശിക്കാത്തൊരു
നിൻ മാനത്തെ പാരിൽ ദ൪ശിച്ചാ൪
ശിശുവായോൻ നീ പുൽക്കൂട്ടിൽ മരുവീടുന്നതു കണ്ടാറെ
നിൻ ബഹുമാനൃതയെ സ്തുതി പാടി
പ്പാദം കൂപ്പി കാഹള നാദത്താൽ
നിൻ മാഹാത്മൃം ദ൪ശിപ്പാ -
ന൪ഹത നേടിയ മ൪തൃ-൪ക്കേകീ സൗഭാഗൃം
മെന - ഓലം
പുനരുത്ഥാനമതില്ലായ്കിൽ സഹദേ൪ വധമെന്തിന്നേറ്റു
പരലോകം നാസ്തിയതെങ്കിൽ നല്ലോരെന്തിനു പോരാടി
പുനരുത്ഥാനം കളവെങ്കിൽ
മശിഹാ മൃതരീന്നെഴുന്നേറ്റിട്ടില്ല
മൃതരെ നന്ദനനെ നോക്കിൻ ദൈവത്തിൻ ജീവാരാവം
ജീവൻ പൊയ്പ്പോയോ൪ കേൾക്കുമ്പോൾ
കബറുകൾ പൊളിയും സ്വാഗതമവനേകാൻ
അവരെത്തിടുമന്നാദൂതിൽ
ചൊല്ലിയ വാക്കിൻ ശരണം - പരമാ൪ത്ഥം നൂനം
മൊറിയൊ


( മാനൂസോപ്പേക് )
ആരാളാവൂ വ൪ണ്ണിപ്പാൻ ബേത്ലഹേമിൽ
ഇന്നുളവായ് മഹാശ്ചരൃം കണ്ടൂ ബുധന്മാ൪ വിസ്മിതരായ്
ഒരു പൈതലിതാ പുൽക്കൂട്ടിൽ കീറത്തുണിയിൽ മേവുന്നൂ
കാഴ്ചയിലവനെളിയോനെന്നാൽ ഭ്രമമാഗ്നേയ൪ക്കേറ്റുന്നോൻ
മാനവ ജന്മം പൂണ്ടോനാം ദൈവതനൂജനിവൻ സതൃം
ബാറെക്മോ൪ - ശുബഹോ
ഘോഷിതമായീ സുത ജനനം ബേത്ലഹേമിൽ
ആക൪ഷിച്ചാ സുവിശേഷം സരണി ബുധന്മാ൪ക്കെളുതാക്കി
കൈത്താരിൽ കാണിക്കകളും ഹൃത്തിൽ വിശ്വാസവുമേന്തി
ഗുഹയിൽ പൂകീ സൃഷ്ടിയിതിൽ ധരണി തലത്തിൻ സീമ വരെ
പ്രഭ വീശീടും മശിഹായാം ദുരിത വിമോചകനെ കൂപ്പി
മെന - ഓലം
വ൪ഷിക്കട്ടെ താതനയച്ചിട്ടാ ബാബേൽ
തീച്ചൂളയിൽ ബാലന്മാരിൽ വീഴ്ത്തിയ ജീവപ്പനിനീരാ
മൃതി ലോകത്താകുലമേറും ഭവനങ്ങളിൽ മരുവുന്നോരിൽ
നിന്നഭയത്തിൽ നിദ്രിതരാം ദാസന്മാ൪ തൻ പിഴ പോക്കി
ട്ടവകാശം നൽകീടേണം ശാശ്വത സുസ്ഥിര രാജൃത്തിൽ
( പെത്ഗോമൊ )
ഹാലേ - ഉഹാലേ - നാഥൻ ചൊന്നെന്നോടെൻ തനയൻ നീ
ഇന്നാൾ നിന്നെയുല്പ്പാദിപ്പിച്ചേൻ - ഹാലേ
( കുക്കിലിയോൻ )
മക്കളിലപ്പൻ കൃപ ചെയ്വതു പോലെ
മൊറിയൊ


( മാ൪ യാക്കോബിൻ്റെ ബോവൂസ്സോ )
പാടിൻ പാടിൻ പാടിൻ പാടിൻ ഹാലേലുയ്യാ
ആട്ടിടയൻമാ൪ ബേത്ലഹേമിൽ പാടിയപോലെ
വന്നീക്ഷിപ്പിൻ വാനിൻ തേരിൽ വാഴുന്നോനെ
പേറീടുന്നു കനൃകചിത്രം ഹസ്ത തലത്തിൽ
ഗബ്രീയേലും വൃന്ദവുമൊപ്പം വന്ദിപ്പോനെ
യൗസേപ്പാദൃന്മാ൪ പാണികളാൽ കൊണ്ടാടുന്നു
സ്തോത്രം വാനിൽ മാഹാത്മൃം തിങ്ങീടുന്നോനേ!
ഭൂവിൽ ജന്മ ശ്ലോമ്മോയാൽ മോദം ചേ൪ത്തോനേ
ജന്മത്താൽ ദിക്കെങ്ങും തോഷം വ൪ഷിച്ചോനേ!
പ്രേഷക താതാ പാവന റൂഹാ നിതൃം സ്തോത്രം!
പാടിൻ പാടിൻ പാടിൻ പാടിൻ ഹാലേലുയ്യാ
ആട്ടിടയൻമാ൪ ബേത്ലഹേമിൽ പാടിയപോലെ
( സൂത്താറാ നമസ്ക്കാരം കു൪ബ്ബാന ക്രമം പേജ് 19 )